“ഉജ്ജയിനിയിലെ ഗായിക“ ഈനാംപേച്ചി പാടുമ്പോള്‍
>> Wednesday, June 17, 2009
ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു
ചിത്രം : കടല്‍പ്പാലം
സംഗീതം : ജി ദേവരാജന്‍
രചന : വയലാര്‍
ഒറിജിനല്‍ ട്രാക്ക് പാടിയത് : പി ലീല
11 comments:
ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു
ഞാൻ നോക്കി വച്ച പാട്ട് തന്നെ പിക്ക് ചെയ്തൂല്ലേ? #^%^*)((&^^%#$@ [ചുമ്മാതാട്ടോ]
നന്നായി പാടിയിരിക്കുന്നു. ഇഷ്ടപ്പെട്ടു :)))
മൊത്തത്തില്‍ മനോഹരമായ ആലാപനം. നല്ല സൌണ്ട് കണ്ട്രോള്‍. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
അനോണി.
(അനോണിപ്പാട്ടുകാര്‍ക്ക് അനോണി ആസ്വാദകര്‍മതി :)
വളരെ നല്ല ശബ്ദം. അനോണി പറഞ്ഞതുപൊലെ കണ്‍ട്രോളിലാണു പാടിയതെങ്കിലും ഇടക്ക് ചില സ്ഥലങ്ങളില്‍ സ്ലിപ്പുകള്‍ ഉണ്ട്.
എങ്കിലും സുന്ദരം, മിക്കവാറും ഇതിലെ പാട്ടുകള്‍. പടങ്ങളും.
നല്ല ബെസ്റ്റ് ശബ്ദം ചേച്ചീ!!!
നാരദനാക്കേ,
നല്ല ബെസ്റ്റ് ശബ്ദം ചേച്ചീ!!! ആണോ അതോ
നല്ല ബെസ്റ്റ് ശബ്ദം പേച്ചീ എന്നോ :)
കുമാറണ്ണാച്ചീ,
അങനെ പറഞ്ഞേനെ...
പക്ഷെ ഈ ശബ്ദം എനിയ്ക്ക് വല്ലാതെയങ്ങ് പിടിച്ച് പോയി... നമ്മുടെ ബ്ലോഗ് സിംഗേര്‍സില്‍ ഇത്രയും നല്ല ശബ്ദമുള്ളവര്‍ വിരളമാണ്... ശബ്ദത്തിന്റെ ആ ഒരു രീതി വച്ച് “ചേച്ചി” ആവാന്‍ തന്നെയാ വഴി!!
:)
നല്ല ശബ്ദം പണ്ടത്തെപ്പാട്ട് പോലെ തന്നെ..പക്ഷേ ഈ പ്ലെയർ എനിക്ക് വെള്ളത്തിൽ മുങ്ങുമ്പോൾ ഗ്ലോഗ്ലോന്നു കേൾക്കുമ്പോലെ കേൾപ്പിക്കുന്നു.
മുമ്പത്തെ അനോണിയുടെ കമന്റ് കണ്ട് മതമ്മാറിയരനോണി.
സംഗതി എല്ലാം ഉണ്ട്. അര കട്ട ഒന്ന്‍ താഴ്ത്തി പാടി നോക്കിയേനെ. ഇടയ്ക്കെപ്പോഴോ ഒരു വെള്ളി വീണോ എന്നൊരു സംശയം, .. ചുമ്മാതാ .. നന്നായി. ഒന്ന് ശരത്താവാന്‍ നോക്കിയതാ
നല്ല ശബ്ദം ..
നല്ല ഗാനം...
പക്ഷേ എന്താ ഒരു echo effect പാട്ടിന്റെയ് ഇടയ്ക് ?
അയ്യോ ലക്ഷ്മീ, കുഴപ്പമായോ?
പ്രോത്സാഹനത്തിനു നന്ദി.
അനോണീ...നന്ദി. എന്നാലും അനോണീ
കുമാര്‍ജീ,സ്ലിപ്പുകളില്ലാതാവാനെന്താ വഴി എന്നാണ് ഞാനും ആലോചിക്കുന്നെ. (പാട്ട് പഠിക്കേണ്ടി വരുമോ ഇനി). നല്ല വാക്കുകള്‍ക്ക് നന്ദി.
സു്മേഷേട്ടാ, എന്നെ കിഴവിയാക്കേണ്ടിയിരുന്നില്ല. ശബ്ദത്തിനേ പ്രായമുള്ളു.പഴയപാട്ടുകള്‍ നന്നായി പാടുമായിരുന്ന ഒരമ്മൂമ്മയുടെ കൂടെ വളര്‍ന്നതുകൊണ്ട് പരിചയവും അടുപ്പവും അത്തരം പാട്ടുകളോടായിപ്പോയി. നന്ദി.
മറ്റൊരനോണീ, ഈ ഗ്ലോഗ്ലോയെയാണോ നല്ല ശബ്ദം എന്നു പറഞ്ഞെ? കളിയാക്കിയതാ അല്ലെ.മതം മാറേണ്ടായിരുന്നു. നുണയ്ക്കു നന്ദി.
ദീപക് രാജ്,എനിക്കെസ്സെമെസ് അയക്കേണ്ട ഫോര്‍മാറ്റ്...നന്ദി.(വെള്ളി കണ്ടുപിടിച്ചല്ലേ)
മനൂ, നന്ദി. എക്കോ എഫക്റ്റ്- ഏറ്റില്ലാ അല്ലെ.
Post a Comment