ധ്യാനലീനമിരുപ്പു ഞാന്‍...
>> Saturday, May 30, 2009
“ശ്യാമസുന്ദര പുഷ്പമേ..”
ചിത്രം : യുദ്ധകാണ്ഡം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : കെ രാഘവന്‍ (അല്ലേ?:)
ആദ്യഗാനത്തിലേതെന്നപോലെ ഇതിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
വരണ്ട മണ്ണില്‍ വേരിറക്കി നിന്നപ്പോള്‍
വെയിലിന്റെ ചൂട് ഉള്ളം കരിച്ചപ്പോള്‍
പതിവായി കാറ്റുവന്നു പറയുമായിരുന്നു
വാടല്ലേ,
വരുന്നുണ്ട് മണ്ണും മനവും കുളിര്‍പ്പിക്കാനൊരു മഴ.
കാണണ്ടേ നിനക്കാ മഴക്കാലം?
അറിയണ്ടേ അതിന്റെ നിറവ്?
ഉലയണ്ടേ അതിന്റെ നനവില്‍?
ഒരു മഴക്കാല സ്വപ്നം ഉള്ളം നിറച്ചുനിന്ന വേളയില്‍
പെട്ടെന്ന്
താഴെ നിന്നും വന്ന വേരിന്റെ ആന്തല്‍
അകക്കാമ്പിലൂടെ പതഞ്ഞു കയറി ഉള്ളം അറിഞ്ഞ ഒരു നിമിഷം
പിന്നെ
ചുട്ടുപൊള്ളുന്ന വെയിലില്‍ സ്വയം തിരിച്ചറിഞ്ഞു
കടയോടെ
വേരോടെ
ജീവന്റെ ഒരു നാമ്പുപോലുമിറക്കാന്‍ കഴിയാത്തെ
ഈ ഇരുണ്ട പാതയില്‍
-
ഈനാം പേച്ചിയും മരപ്പട്ടിയും (EP & MP)
വലിയ പുലികളുടേയും സിംഹങ്ങളുടേയും ലോകത്തില്‍ രണ്ട് അപ്രധാന ജീവികള്‍. അവരിവിടെ ബ്ലോഗിന്റെ ഓരം ചേര്‍ന്ന് വരുകയാണ്. അവരുടേത് ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മയ്ക്ക് പഴമൊഴിയുടെ ചൊല്ലുറപ്പുണ്ട്.
അവരിവിടെ അവര്‍ക്കറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമൊക്കെ കാട്ടിക്കൂട്ടും. പേരെടുത്ത കാലുറച്ച പുലികളും സിംഹങ്ങളും തെറ്റുതിരുത്തി കുറ്റം പറഞ്ഞ് നല്ല വഴിക്ക് നയിക്കുക.
© Free Blogger Templates Autumn Leaves by Ourblogtemplates.com 2008
Back to TOP