kabhi tanhaiyon mein പാടുമ്പോള്‍
>> Thursday, May 21, 2009
“ഹമാരി യാദ് ആയേഗി“ എന്ന ചിത്രത്തിലെ ഒരു സുന്ദരഗാനം ഞങ്ങളിലൊരാള്‍ പാടാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും :)
Film : "Hamari yaad aayegi"
Original Track sung by : Mubarak Begum
Music by : Snehal Bhatkar
Lyrics by : Kidar
കേട്ടു കഴിഞ്ഞവരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
ഇതൊരു ശ്രമമാണ്.
തെറ്റുകളും കുറ്റങ്ങളും പറഞ്ഞുതരിക. ഇനി പാടരുത് എന്നാണെങ്കില്‍ അങ്ങനെ തന്നെ പറയുക :)
18 comments:
ഇതൊരു ശ്രമമാണ്.
തെറ്റുകളും കുറ്റങ്ങളും പറഞ്ഞുതരിക. ഇനി പാടരുത് എന്നാണെങ്കില്‍ അങ്ങനെ തന്നെ പറയുക :)
നല്ല ശബ്ദം...
(പാട്ടിനെ കുറിച്ച് ഒന്നും പറയുന്നില്ല.. ഹിന്ദീയും ഞാനും ചേരില്ല.. :))
ഇപി & എമ്പി,
ഇന്നാ പിഡി..
അഭിപ്രായം : ശബ്ദം സുന്ദരം,കരോക്കനില്ലാതെ പാടിയതിനു നന്ദി.സ്ഥിരമായി പാടിയാൽ ഇനീം ഊർജ്ജസ്വലമാകും.
ഇനി കുറ്റം :- ഒരു മലയാളം പാട്ടോടെ ഹരിശ്രീകുറിക്കേണ്ടിയിരുന്നു.
ആശംസകൾ : ചൂടോടെ ഒരുഗ്രൻ പോഡ്കാസ്റ്റിംഗ് സ്വാഗതം,ഇനി ഒരു മലയാളം പാട്ടുപാടൂസ്..!
നല്ല ശബ്ദത്തിനുടമയാണ്, മനസ്സിലായി. മറ്റ് ഒരുപാട് പാട്ടുകൽ അറിയാമെന്നതുകൊണ്ടായിരിക്കണം ഈ പാട്ടു തന്നെ എടുത്തത്.
‘യാാാാദ്..’ എന്നതിലെ ഒക്കെ ഗമകത്തിനിടയ്ക്ക് എന്തൊ ഒക്കെ കൈമോശം വന്നത് ശ്രദ്ധിച്ചു കാണുമല്ലൊ.
ഓ, ചോദിക്കാൻ മറന്നു. അടുത്ത പാട്ട് എന്നാ? ഏറ്റവും ആത്മവിശ്വാസമുള്ളത്?
നന്നായിട്ടുണ്ട്...
ബേഗം അക്തറിന്റെ പ്രാന്തനാണ് ഞാൻ. ബേഗം അക്തറിനെ അറിയാമോ എന്ന് നൂറാളോട് ചോദിച്ചുനടന്നിട്ടുണ്ട്. ഒരാളൊഴിച്ച് മറ്റാരും അറിയാമെന്ന് പറയാതിരുന്നതിൽ വളരെ വിഷമം തോന്നി. ഇപ്പോഴിതാ മറ്റൊരാളും കൂടി. സന്തോഷമായി. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ, അംഗീകരിപ്പെടാതെ പോയ ഒരു ജീനിയസാണവർ എന്ന് ഞാൻ വിശ്വസിക്കുന്നു.
'മുഝ്കോ അപ്നെ ഗലെ ലഗാ ലോ..' , ;നീന്ദ് ഉഡ് ജായെ തെരി..' തുടങ്ങിയവ എന്റെ വലിയ ഫേവറിറ്റുകളാണ്.
ഈനാമ്പേച്ചി & മരപ്പട്ടീ, ശബ്ദം സുന്ദരം. പാടിപ്പാടി പെർഫെക്റ്റാക്കൂ. നിർത്തണ്ട, മുന്നോട്ടുതന്നെ പോട്ടെ. എല്ലാ ഭാവുകങ്ങളും!
ഡീപ് ഡൌൺ:
മുബാരക് ബീഗവും ബീഗം അഖ്തറും രണ്ടു പേരാണ്. ബേഗം അഖ്തർ ക്ലാസിക് ഹിന്ദുസ്ഥാനി ഗായിക. മുബാരക് ബീഗം ‘മുഝ് കൊ അപ്നേ ഗലെ ലഗാവോ....’ ഒക്കെ പാടിയ സിനിമാപ്പാട്ടുകാരി. റഫിയുടെ കൂടെ പാടിയ ചില പാട്ടുകൽ അതിമനോഹരമാണ്. ഇവരുടെ സ്ഥാനം പതുക്കെ ലതാ മങ്കേഷകർ പിടിച്ചെടുക്കുകയായിരുന്നു.
നല്ല ശബ്ദം... പാട്ട് ഇനിയും നന്നാക്കാം..
അപ്പോ, ഇനിയും പാടാം.. പാടണം.
എതിരവൻ കതിരവൻ, സോറി! ഞാൻ ഉദ്ദേശിച്ചത് മുബാറക് ബേഗമിനെത്തന്നെയാണ് !! എഴുതിവന്നപ്പോൾ അക്ഷരപ്പിശാച് വിളയാടി. ഈ രണ്ടു ഗായികമാരുടെയും പേരുകൾ എപ്പോഴും എനിക്ക് മാറിപ്പോകുന്നു. എല്ലാ ഗായികമാരും കൂടി തലയ്ക്കകത്ത് സംഘനൃത്തം ചെയ്യുമ്പോൾ പിന്നെ എങ്ങനെയാ? :)
'മുഝ്കൊ അപ്നെ ഗലെ ലഗാ ലോ', 'നീന്ദ് ഉഡ് ജായെ തെരി'.. ഇവ രണ്ടുമാണ് എന്റെ ഫേവറൈറ്റ്സ്.
മുബാറക് ബേഗമിനെക്കുറിച്ചറിയാവുന്ന ഒരാളെക്കൂടി കണ്ടതിൽ എനിക്ക് സന്തോഷം!
“പാടല്‍”നെ കുറിച്ചുള്ള അഭിപ്രായം അറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി.
ഇട്ടിമാളു, നന്ദി :)
കിരണ്‍സ്, ഹരിശ്രീ കുറിക്കാറാകുമ്പോള്‍ മലയാളം പാട്ടുതന്നെ ശ്രമിക്കാം :)
എതിരന്‍ കതിരവന്‍ :) അഭിപ്രായത്തിനു നന്ദി
ഈ പാട്ട് അത്രകണ്ട് ഇഷ്ടമായതുകൊണ്ടാണ് പാടാന്‍ ശ്രമിച്ചത് :) കൈമോശം വന്നത് “യാദ്” ല്‍ മാത്രമല്ല മറ്റു ചിലസ്ഥലങ്ങളിലും ഒക്കെ ഉണ്ട് എന്നറിയാം.
അടുത്ത പാട്ട് അടുത്ത ധൈര്യം അനുസരിച്ച് :)
hAnLLaLaTh :) ഈ പേര്‍ എങ്ങിനിയാ വായിക്കണെ? അഭിപ്രായത്തിനു നന്ദി
deepdowne അഭിപ്രായത്തിനു നന്ദി.
മുബാറക് ബീഗത്തിന്റെ പാട്ടുകള്‍ ഞങ്ങള്‍ക്കും ഒരുപാട് ഇഷ്ടമാണ്.
മുബാറക് ബീഗത്തെ കുറിച്ച് ആദ്യത്തെ കമന്റു കണ്ടപ്പോള്‍ എനീക്കല്പം അതിശയം തോന്നാതിരുന്നില്ല. തൊട്ടുതാഴെയായിട്ട് എതിരന്‍ കതിരവന്‍ കമന്റിലൂടെ പറഞ്ഞതും തിരിച്ചറിഞ്ഞതും കണ്ടപ്പോള്‍ സന്തോഷമായി
മുഛ്കോ അപ്നേ ഗലേ ലഗാവോ എന്റേയും ഇഷ്ടഗാനമാണ്.
പൊറാടത്ത് :) നന്ദി. ഇനിയും ശ്രമിക്കും.
ശബ്ദം ഈനാമ്പേച്ചിയുടെതായാലും മരപ്പട്ടിയുടേതായാലും നന്നായിട്ടുണ്ട്. ഈ ശ്രമത്തിനു ആശംസകള്‍. പാട്ടിന്റെ തിരഞ്ഞെടുപ്പും അസലായി.
എതിരേഷ് കതിരേഷ് പറഞ്ഞ ആ ഗം എന്ന ഗമഗം എന്നു പറയുന്ന ‘സംഗതി’ അതിത്തിരി കൈയ്യീന്നു പോയി. പാടിപ്പാടി അതൊക്കെ തിരിച്ചുപിടിക്കാന്‍ കഴിയട്ടെ.
എന്തു രസമായിട്ട് പാടിയിരിക്കുന്നു. ഇനിയും ഒരുപാടു പാട്ടുകള്‍ ഇവിടെ പ്രതീക്ഷിക്കുന്നു.
അനോണികളായി പോസ്റ്റുകള്‍ എഴുതുന്നവര്‍ കുറേയുണ്ട് ബ്ലോഗില്‍. പക്ഷെ ആദ്യമായിട്ടാണ് അനോണിയായി പാട്ടുപാടുന്നത്. എന്തായാലും നന്നായി. പോരട്ടെ അടുത്ത ഗാനം
വിലയിരുത്താനൊന്നും അറിയില്ലെങ്കിലും ശബ്ദവും പാടിയതും നന്നായി തോന്നി...ഇനിയും പോരട്ടെ പാട്ട് പോസ്റ്റ്..:)
ഒറിജിനൽ സോങ് കേട്ടിട്ടില്ല. ഇത് പക്ഷെ അതിമനോഹരം. വളരേ നല്ല ശബ്ദം.
ആശംസകൾ
Kumar Neelakantan
രാജീവ്
Rare Rose
lakshmy
എല്ലാവര്‍ക്കും നന്ദി.
പുതിയതായി ഒരു മലയാളഗാനം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തവണയും എല്ലാവരുടേയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
http://epandmp.blogspot.com/2009/05/blog-post_30.html
ഒരു അക്രമം കൂടി
ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു
http://epandmp.blogspot.com/2009/06/ujjaini.html
Post a Comment