പുനര്‍ജ്ജനികളില്ലാതെ
>> Tuesday, May 19, 2009
വരണ്ട മണ്ണില്‍ വേരിറക്കി നിന്നപ്പോള്‍
വെയിലിന്റെ ചൂട് ഉള്ളം കരിച്ചപ്പോള്‍
പതിവായി കാറ്റുവന്നു പറയുമായിരുന്നു
വാടല്ലേ,
വരുന്നുണ്ട് മണ്ണും മനവും കുളിര്‍പ്പിക്കാനൊരു മഴ.
കാണണ്ടേ നിനക്കാ മഴക്കാലം?
അറിയണ്ടേ അതിന്റെ നിറവ്?
ഉലയണ്ടേ അതിന്റെ നനവില്‍?
ഒരു മഴക്കാല സ്വപ്നം ഉള്ളം നിറച്ചുനിന്ന വേളയില്‍
പെട്ടെന്ന്
താഴെ നിന്നും വന്ന വേരിന്റെ ആന്തല്‍
അകക്കാമ്പിലൂടെ പതഞ്ഞു കയറി ഉള്ളം അറിഞ്ഞ ഒരു നിമിഷം
പിന്നെ
ചുട്ടുപൊള്ളുന്ന വെയിലില്‍ സ്വയം തിരിച്ചറിഞ്ഞു
കടയോടെ
വേരോടെ
ജീവന്റെ ഒരു നാമ്പുപോലുമിറക്കാന്‍ കഴിയാത്തെ
ഈ ഇരുണ്ട പാതയില്‍
-
ഈനാം പേച്ചിയും മരപ്പട്ടിയും (EP & MP)
3 comments:
ജീവന്റെ ഒരു നാമ്പുപോലുമിറക്കാന്‍ കഴിയാത്തെ
ഈ ഇരുണ്ട പാതയില്‍
നല്ല വരികള്‍
അതിനു പറ്റിയ ചിത്രവും.
ഈനാം പേച്ചിക്കും മരപ്പട്ടിക്കും സ്വാഗതം.
തിരിച്ചറിവില്‍ നഷ്ടപ്പെട്ടു പോകുന്ന പലതുമുണ്ട്...
ചിന്തകളുടെ അലക്ഷ്യമായ പ്രണയാങ്ങള്ക്കിടയില് വെളിച്ചക്കീറു്കള് അരിച്ചിറങ്ങാം തലയിലേക്ക്....
അന്ന് കട വേരുകള്‍ പറിയും...
നില മറന്നു മരം ഉലയും....
പകല്‍ക്കിനാവുകള്‍ മിഥ്യയെന്നു തിരിച്ചറിയും...
എഴുത്ത് തുടരുക...
ആശംസകള്‍..
Post a Comment