യമുനയാ‍ട്രിലെ..

>> Wednesday, November 4, 2009


download song

Read more...

“ഉജ്ജയിനിയിലെ ഗായിക“ ഈനാം‌പേച്ചി പാടുമ്പോള്‍

>> Wednesday, June 17, 2009



ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു



ചിത്രം : കടല്‍പ്പാലം
സംഗീതം : ജി ദേവരാജന്‍
രചന : വയലാര്‍
ഒറിജിനല്‍ ട്രാക്ക് പാടിയത് : പി ലീല

Read more...

ധ്യാനലീനമിരുപ്പു ഞാന്‍...

>> Saturday, May 30, 2009

ഇത്തവണ ഒരു മലയാളഗാനം.
“ശ്യാമസുന്ദര പുഷ്പമേ..”
ചിത്രം : യുദ്ധകാണ്ഡം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : കെ രാഘവന്‍ (അല്ലേ?:)
ആദ്യഗാനത്തിലേതെന്നപോലെ ഇതിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

Read more...

kabhi tanhaiyon mein പാടുമ്പോള്‍

>> Thursday, May 21, 2009



“ഹമാരി യാദ് ആയേഗി“ എന്ന ചിത്രത്തിലെ ഒരു സുന്ദരഗാനം ഞങ്ങളിലൊരാള്‍ പാടാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും :)

Film : "Hamari yaad aayegi"
Original Track sung by : Mubarak Begum
Music by : Snehal Bhatkar
Lyrics by : Kidar

കേട്ടു കഴിഞ്ഞവരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

ഇതൊരു ശ്രമമാണ്.

തെറ്റുകളും കുറ്റങ്ങളും പറഞ്ഞുതരിക. ഇനി പാടരുത് എന്നാണെങ്കില്‍ അങ്ങനെ തന്നെ പറയുക :)

Read more...

kabhi tanhaiyon mein ഞങ്ങളിലൊരാള്‍ പാടുമ്പോള്‍

>> Wednesday, May 20, 2009



“ഹമാരി യാദ് ആയേഗി“ എന്ന ചിത്രത്തിലെ ഒരു സുന്ദരഗാനം ഞങ്ങളിലൊരാള്‍ പാടാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും :)

Film : "Hamari yaad aayegi"
Original Track sung by : Mubarak Begum
Music by : Snehal Bhatkar
Lyrics by : Kidar Sharma

ഈ ഗാനത്തിന്റെ യൂ ട്യൂബ് വീഡിയോ ഇവിടെ കാണാം

Read more...

ഒരാള്‍ പോകുന്നിടത്ത് വരുന്ന രണ്ടുപേര്‍

Read more...

പുനര്‍ജ്ജനികളില്ലാതെ

>> Tuesday, May 19, 2009



വരണ്ട മണ്ണില്‍ വേരിറക്കി നിന്നപ്പോള്‍
വെയിലിന്റെ ചൂട് ഉള്ളം കരിച്ചപ്പോള്‍
പതിവായി കാറ്റുവന്നു പറയുമായിരുന്നു
വാടല്ലേ,
വരുന്നുണ്ട് മണ്ണും മനവും കുളിര്‍പ്പിക്കാനൊരു മഴ.
കാണണ്ടേ നിനക്കാ മഴക്കാലം?
അറിയണ്ടേ അതിന്റെ നിറവ്?
ഉലയണ്ടേ അതിന്റെ നനവില്‍?

ഒരു മഴക്കാല സ്വപ്നം ഉള്ളം നിറച്ചുനിന്ന വേളയില്‍
പെട്ടെന്ന്
താഴെ നിന്നും വന്ന വേരിന്റെ ആന്തല്‍
അകക്കാമ്പിലൂടെ പതഞ്ഞു കയറി ഉള്ളം അറിഞ്ഞ ഒരു നിമിഷം

പിന്നെ
ചുട്ടുപൊള്ളുന്ന വെയിലില്‍ സ്വയം തിരിച്ചറിഞ്ഞു
കടയോടെ
വേരോടെ
ജീവന്റെ ഒരു നാമ്പുപോലുമിറക്കാന്‍ കഴിയാത്തെ
ഈ ഇരുണ്ട പാതയില്‍


-
ഈനാം പേച്ചിയും മരപ്പട്ടിയും (EP & MP)

Read more...

രണ്ടുപേര്‍ വരുകയാണ്.

>> Monday, May 18, 2009

വലിയ പുലികളുടേയും സിംഹങ്ങളുടേയും ലോകത്തില്‍ രണ്ട് അപ്രധാന ജീവികള്‍. അവരിവിടെ ബ്ലോഗിന്റെ ഓരം ചേര്‍ന്ന് വരുകയാണ്. അവരുടേത് ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മയ്ക്ക് പഴമൊഴിയുടെ ചൊല്ലുറപ്പുണ്ട്.

അവരിവിടെ അവര്‍ക്കറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമൊക്കെ കാട്ടിക്കൂട്ടും. പേരെടുത്ത കാലുറച്ച പുലികളും സിംഹങ്ങളും തെറ്റുതിരുത്തി കുറ്റം പറഞ്ഞ് നല്ല വഴിക്ക് നയിക്കുക.

Read more...

  © Free Blogger Templates Autumn Leaves by Ourblogtemplates.com 2008

Back to TOP